കാസര്‍കോട് : സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍.റിനോഷും പാര്‍ട്ടിയും മംഗലാപുരം-കാസര്‍കോട് ദേശീയപാതയില്‍ കറന്തക്കാട് നിന്നും പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടി. 50 കന്നാസുകളിലായി 1750 ലിറ്റര്‍ സ്പിരിറ്റുണ്ടായിരുന്നു. സംഭവത്തില്‍
കോട്ടയം മറിയപ്പള്ളിയിലെ മനു കെ ജയന്‍ (34) എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസെടുത്തു. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെ പ്രിവന്റീവ് ഓഫീസര്‍ എം കെ ബാബുകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് പി, പ്രജിത്ത് പി, സനേഷ് കുമാര്‍ കെ, കാസര്‍കോട് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ അഭിലാഷ്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ പി എന്നിവര്‍ പങ്കെടുത്തു.