കാസർകോട്: നടന്ന് പോകുന്നതിനെ ബൈക്കിടിച്ച് മരിച്ച ചൗക്കി സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി. ആസാദ് നഗറിലെ അബ്ദുല്ല (60) യാണ് മരിച്ചത്. ഇന്നലെ രാവിലെ പ്രഭാത നടത്തത്തിനിടെ ചൗക്കി ബദർ നഗറിൽ വെച്ച് ബൈക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ചൗക്കി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഏക മകൻ ഫാറൂഖ്.