വിദ്യാനഗർ. കാറിൽ കടത്തുകയായിരുന്നമാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി.ബേർക്ക കെ.കെ.ക്വാട്ടേർസിൽ താമസിക്കുന്ന ജംഷീദ് എന്ന ഉമ്മർ ഷെരീഫിനെ(27)യാണ് എസ്.ഐ.ഷെയ്ഖ് അബ്ദുൾ റസാഖും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 8.30 മണിയോടെ ചെർക്കളയിൽ വാഹന പരിശോധനക്കിടെ കെ.എൽ.14.ആർ.3898 നമ്പർ കാറിൽ നിന്നുമാണ് 3.47 ഗ്രാം മാരക ലഹരിമരുന്നായഎം.ഡി.എം.എ.പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി
mynews
0