ബദിയടുക്ക: മാന്യ സംസംനഗറിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കുമ്പള നായ്ക്കാപ്പ് സ്വദേശിയും മാന്യ മുണ്ടോടില്‍ താമസക്കാരനുമായ ജയകൃഷ്ണ(54) ആണ് മരിച്ചത്. വിദ്യാനഗര്‍ ചൈത്ര ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പരമേശ്വരയുടെയും ഭാഗീരഥിയുടെയും മകനാണ്. ഫെബ്രുവരി 14നാണ് സംസംനഗറില്‍ വെച്ച് ജയകൃഷ്ണക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജയകൃഷ്ണ ഇന്ന് പുലര്‍ച്ചെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ശാരദ. ഏകമകന്‍: വിപിന്‍ കൃഷ്ണ. സഹോദരി: ജയ.
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
mynews
0