തെക്കിൽ പറമ്പയിലെ കുട്ടികൾക്ക് റോഡ്മുറിച്ചുകടക്കാൻ മാർഗ്ഗമില്ല,ബദൽ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യം

ചട്ടഞ്ചാൽ: 1500 ഓളം കുട്ടികൾ പഠിക്കുന്ന കാസർഗോഡ് ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന തെക്കിൽപറമ്പ ഗവ: അപ്പർ പ്രൈമറി സ്കൂൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനുഭപ്പെടാൻ പോകുന്ന പ്രയാസങ്ങൾ വളരെ വലുതാണ് ദേശീയ പാത ആറുവരി പാതയായി വികസിക്കുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും റോഡ്‌ മുറിച്ചു കടന്ന് സ്കൂളിലേക്ക് പോകാനുള്ള സൗകര്യം ഇല്ലാതാവും . ഇത് കാരണം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തെ ആശ്രയിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള വളർച്ചയിക്ക് തന്നെ വളരെയധികം പ്രയാസം അനുഭവിക്കേണ്ടിവരും .ഇതിനൊരു പരിഹാരമായി അടിപ്പാതയോ മേൽപ്പാതയോ അനുവദിച്ച് നൽകാത്തപക്ഷം ഈ വിദ്യാലയത്തെ ആശ്രയിക്കേണ്ട പിഞ്ചു മക്കളുടെ സഞ്ചാരം വളരെ പ്രയാസകരമായി തീരും ഇതിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ ഒരു നടപ്പാത അനുവദിക്കണം എന്ന് പി ടി എ കമ്മിറ്റി ആവശ്യപെട്ടു
Previous Post Next Post
Kasaragod Today
Kasaragod Today