കാസർകോട് : കാഞ്ഞങ്ങാട് പടന്നക്കാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലാമി പള്ളിയിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ചീമേനിയിലും ചിത്താരിയിലും വച്ചാണ് സംഭവം.യാത്രയ്‌ക്കിടെ കണ്ണൂര്‍ തളിപ്പറമ്പിലും പരിയാരത്തും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധങ്ങളെ നേരിടാൻ വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി കടന്ന് പോകുന്നയിടങ്ങളിലെല്ലാം പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയുടെ ഉദ്ഘാടനമുള്‍പ്പടെയുള്ള പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്.
മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി ; കാസര്‍കോട് മൂന്നിടങ്ങളില്‍ പ്രതിഷേധം
mynews
0