നീര്‍ച്ചാല്‍: നിര്‍മാണതൊഴിലാളിയായ യുവാവ് ഉറക്കത്തിനിടെ മരണപ്പെട്ടു. ബേളയിലെ ഈശ്വര നായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ ഗോപാലകൃഷ്ണ(37)യാണ് മരിച്ചത്. ഗോപാലകൃഷ്ണ ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ശാംബവി. ഏകമകന്‍: വിഹാന്‍. സഹോദരങ്ങള്‍: നാരായണ, ദിനേശ, സതീശ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
നിര്‍മാണതൊഴിലാളിയായ യുവാവ് ഉറക്കത്തിനിടെ മരണപ്പെട്ടു
mynews
0