ബദിയടുക്ക: ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. മാന്യ ഷെട്ടിനഗറിലെ അശോക-ചന്ദ്രാവതി ദമ്പതികളുടെ മകന്‍ സന്ദീപ്(26) ആണ് മരിച്ചത്.
സന്ദീപിനെ കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദുബായിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ സന്ദീപ് കഴിഞ്ഞ 26നാണ് നാട്ടിലേക്ക് വന്നത്. സനൂപ് ഏകസഹോദരനാണ്.