മുള്ളേരിയ: ബൈക്കിലെത്തിച്ച് വില്‍പ്പന നടത്തുന്നതിനിടെ കര്‍ണ്ണാടക മദ്യവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മുളിയാര്‍ പയര്‍പള്ളത്തെ സുരേന്ദ്രന്‍(42), ദിപിന്‍(36) എന്നിവരാണ് അറസ്റ്റിലായത്. ബദിയടുക്ക എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എ. ജനാര്‍ദ്ദനനും സംഘവും ഇന്നലെ ഉച്ചയോടെ ഇരിയണ്ണി കോട്ടൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ മദ്യം കടത്തികൊണ്ട് വന്ന് വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മദ്യം കസ്റ്റഡിയിലെടുക്കുയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഫ്‌സല്‍, മോഹനകുമാര്‍, ജനര്‍ദ്ദന, അമല്‍ജിത്ത്, ഡ്രൈവര്‍ രാധകൃഷ്ണ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
ബൈക്കില്‍ മദ്യം കടത്തികൊണ്ട് വന്ന് വില്‍പ്പന, 2 പേർ എക്‌സൈസ് പിടിയിൽ
mynews
0