മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ബേക്കല്‍ പൊലീസ് രണ്ടുപേരെ പിടികൂടി. ചെര്‍ക്കളയില്‍ താമസിക്കുന്ന ഷെരീഫ്, നായന്മാര്‍മൂല സ്വദേശി മിര്‍ഷാദലി എന്നിവരെയാണ് ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്നിലെ വീട്ടില്‍ നിന്നും 35 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ:വൈഭവ് സക്‌സേനയുടെ നിര്‍ദേശ പ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മാത്യു, ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍, എസ്‌ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.
ഉദുമയിൽ എംഡിഎംഎ മയക്കുമരുന്ന് വേട്ട, 2 യുവാക്കൾ അറസ്റ്റിൽ
mynews
0