ബദിയടുക്ക: കാസര്‍ഗോഡ് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍, ഏല്‍ക്കാനയിലെ റബ്ബര്‍ തോട്ടത്തിലെ ഷെഡ്ഡില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനിയായ നീതു ( 28) നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഷെഡ്ഡില്‍ പൊതിഞ്ഞ നിലയിലാണ് ഉള്ളത്.
യുവതിയുടെ കൂടെയുണ്ടായിരുന്ന ആന്റോ (40) എന്നയാളെ കാണ്മാനില്ല. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ളതായാണ് സൂചന. 42 ദിവസം മുമ്ബ് കൊല്ലത്തുനിന്നും കാസര്‍കൊട്ടെ എല്കാനയില്‍ ടാപ്പിങ് തൊഴിലിനായി എത്തിയതാണ് സരിതയും ഭര്‍ത്താവാണെന്ന് പറയപ്പെടുന്ന ആന്റോയും.
ഇവര്‍ താമസിച്ചുവന്നിരുന്ന ഷെഡിന്റെ പരിസരത്ത് മറ്റു വീടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് ദിവസമായി ഇവരെ കാണാതായിരുന്നു. ഷെഡ്ഡില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വന്നതോടെയാണ് കൊലപാതകം പുറത്തിറഞ്ഞത്. സംഭവസ്ഥലത്ത് ബദിയടുക്ക പൊലീസും രഹസ്യ അന്വേഷണ വിഭാഗവും എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.