ബേക്കല്‍: ബേക്കല്‍ മാസ്തിഗുഡ്ഡയില്‍ ആളുകള്‍ നോക്കിനില്‍ക്കെ മത്സ്യതൊഴിലാളി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. മത്സ്യതൊഴിലാളിയായ രവീന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മാസ്തിഗുഡ്ഡ റെയില്‍വെ ഗേറ്റിന് സമീപത്തുവെച്ചാണ് രവീന്ദ്രന്‍ തീവണ്ടിക്ക് മുന്നില്‍ ചാടിയത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
ആളുകള്‍ നോക്കിനില്‍ക്കെ മത്സ്യതൊഴിലാളി തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി.
mynews
0