ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാസർകോട് സ്വധേശിനിയായ 32കാരിയെ പീഡിപ്പിച്ചു; തൃശ്ശൂരില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

 തൃശ്ശൂര്‍: തൃശ്ശൂരില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍.


രാമവര്‍മപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പാലക്കാട്ടേയും കാസര്‍കോട്ടേയും സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ഇടപ്പെട്ടതായും യുവതി ആരോപിക്കുന്നു.


ഫേസ്ബുക്ക് വഴിയാണ് കാസര്‍കോട് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പൊലിസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. തൃശൂര്‍ രാമവര്‍മപുരം പൊലീസ് ക്യാപിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തൃശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഇരുവരും ആറ് മാസത്തോളം ഒന്നിച്ച്‌ ഇവിടെ താമസിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞത്. തൃശൂരില്‍ ജോലി സംബന്ധമായി താമസിച്ചെന്നായിരുന്നു അതുവരെ വീട്ടുകാരോട് പറഞ്ഞിരുന്നത്.


തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ചില സിപിഎം പ്രാദേശിക നേതാക്കള്‍ വീട്ടില്‍ എത്തി സംസാരിച്ചു. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി ആരോപിക്കുന്നു. സ്ത്രീ പീഡന പരാതിയില്‍ ഇടപ്പെട്ട സി.പി.എം. നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്‍ വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയു


കയാണ്.

Previous Post Next Post
Kasaragod Today
Kasaragod Today