ബേക്കല്‍: ചെക്ക് കേസില്‍ വാറണ്ടുമായെത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ടു. ബേക്കല്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി പ്രമോദിനാണ് പരിക്കേറ്റത്. പ്രമോദ് ആസ്പത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പനയാല്‍ നെല്ലിയടുക്കത്തെ ഷഹീബിനെ(42) അറസ്റ്റ് ചെയ്തു. ചെക്ക് കേസുകളില്‍ വാറണ്ടുമായി എത്തിയ പ്രമോദിനെ കണ്ടപ്പോള്‍ ഷഹീബ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസുകാരന്‍ പിറകെ ഓടി. മതില്‍ ചാടിയ ഷഹീബ് മതിലിന് മുകളിലുണ്ടായിരുന്ന കല്ല് താഴെയെത്തിയ പൊലീസുകാരന്റെ ദേഹത്ത് തള്ളിയിടുകയായിരുന്നു. ഷഹീബിനെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുവന്നതോടെ അവിടെ നിന്നും പ്രതി ഇറങ്ങിയോടാന്‍ ശ്രമിച്ചു. പൊലീസുകാരനെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഷഹീബിനെതിരെ കേസെടുത്തത്.
വാറണ്ടുമായെത്തിയ പൊലീസുകാരന്റെ ദേഹത്ത് കല്ല് തള്ളിയിട്ടു; പ്രതി അറസ്റ്റില്‍
mynews
0