ഓട്ടോഡ്രൈവറെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: ഓട്ടോഡ്രൈവറെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തടുക്ക കടുപ്പംകുഴി കടാര്‍പട്ളയിലെ അബ്ബാസ്-ബീഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലാമിനെ(27)യാണ് കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കവുങ്ങിന്‍തോട്ടത്തിലുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുല്‍സലാം സ്വന്തമായി ഗുഡ്സ് ഓട്ടോറിക്ഷ ഓടിച്ചുവരികയായിരുന്നു. ഒരാഴ്ച മുമ്പ് ഓട്ടോറിക്ഷ വില്‍പ്പന നടത്തി. സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഈയിടെ പള്ളത്തടുക്ക ബെള്ളംബെട്ടയിലെ സഹോദരങ്ങളുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ധനസഹായം ലഭിക്കുന്നതിന് കാരുണ്യയാത്ര നടത്താന്‍ അബ്ദുല്‍സലാം മുന്‍പന്തിയിലുണ്ടായിരുന്നു. ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജമാല്‍, അഷ്റഫ്, റജില, റസിയ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today