കാസർകോട്: മണ്ണെണ്ണ ഉള്ളില്‍ ചെന്ന് ചികിത്സ യിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
പെരുമ്പള ചാല കടവത്തെ അഷ്റഫ് - ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്താബ് (15) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിയെ മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടോടെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.