മുള്ളേരിയ: ഷെഡില്‍ തനിച്ച് താമസിക്കുകയായിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി,. ബെള്ളൂര്‍ കായര്‍പദവിലെ സീനപ്പ പൂജാരി(73)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.
അവിവാഹിതനായ സീനപ്പ പൂജാരി ഷെഡില്‍ തനിച്ചായിരുന്നു താമസം. ഷെഡില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് അഴുകി പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.