132 പവനും 17 ലക്ഷം രൂപയും സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച യുവതിയെ കൂടുതല്‍പണം ആവശ്യപ്പെട്ട്‌ പീഡിപ്പിച്ച ഭര്‍ത്താവിനുംബന്ധുക്കള്‍ക്കുമെതിരെ കേസ്

ഉദുമ: 132.25 പവന്‍ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും സ്ത്രീധനവും വാങ്ങി കല്യാണം കഴിച്ച യുവതിയെ കൂടുതല്‍ പൊന്നും പണവും ആവശ്യപ്പെട്ട്‌ പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ആദൂര്‍ പോലീസ്‌ കേസെടുത്തു.

ആദൂര്‍ പള്ളംകൊട്‌ ചാലക്കര വീട്ടില്‍ സി.കെ.മറിയംറു
ബീന(30) പരാതിയിലാണ്‌ ഭര്‍ത്താവ്‌ കോട്ടിക്കുളത്തെ
ഇംത്യാസ്‌ മുഹമ്മദ്‌(35) , പിതാവ്‌ തായത്ത്‌ ഹമീദ്‌, മാതാവ്‌ സുഹറ, സഹോദരന്‍ ഫസല്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരെ യാണ്‌ കേസെടുത്തത്‌. 2011 ഫ്രെബുവരി 27 നാണ്‌ മറിയം
റുബീനയും മുഹമ്മദ്‌ ഇംത്യാസും തമ്മിലുള്ള വിവാഹം നടന്നത്‌. വിവാഹശേഷം കോട്ടിക്കുളത്തെ ഭര്‍ത്യവീട്ടിലായിരുന്നു
താമസം. വിവാഹസമയത്ത്‌ നല്‍കിയ സ്വര്‍ണ്ണവും പണവുമെല്ലാം ഭര്‍തൃവീട്ടുകാര്‍ ധൂര്‍ത്തടിച്ച്‌ കളഞ്ഞതായും പിന്നീട്‌ കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട്‌ ഭര്‍ത്താവും
ബന്ധുക്കളും പിഡിപ്പിക്കുകയാണെന്ന്‌ റുബീന ആദൂര്‍പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനത്തെതുടര്‍ന്ന്‌ കഴിഞ്ഞ 19 മുതല്‍ റുബീന സ്വന്തം വീട്ടിലേക്ക്‌ താമസം മാറ്റി. ഇതിനുശേഷമാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌.

Previous Post Next Post
Kasaragod Today
Kasaragod Today