ദേളി: എച്ച് എൻ സി ഹോസ്പിറ്റൽ ദേളിയും ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പന്ത്രണ്ടോളം വിദഗ്‌ധരായ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പിന്റെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുഫൈജ അബൂബക്കർ നിർവഹിച്ചു. ക്യാമ്പിലൂടെ 500 ൽ അധികം രോഗികളെ സൗജന്യമായി പരിശോധിക്കുകയുണ്ടായി. കൂടാതെ ലാബ് എക്സ്റേ വിഭാഗങ്ങളിൽ 50% ഡിസ്കൗണ്ടും ഫാർമസിയിൽ 20 % ഡിസ്കൗണ്ടും കൊടുക്കുകയുണ്ടായി. സർജറി ആവിശ്യമായി വന്ന രോഗികൾക്ക് 20 % ഡിസ്കൗണ്ടോടു കൂടി സർജറി നടത്തി കൊടുക്കുന്നു. പ്രസ്തുത പരിപാടിയിൽ എച്ച് എൻ സി ഗ്രൂപ്പ് ഡയറക്ടർ ശ്രീ ഷിജാസ് മംഗലാട്ട് അദ്ധ്യക്ഷത വഹിച്ചു. കല്ലട്ര അബ്ദുൽ ഖാദർ സാഹിബ്, ഹാജി അബ്ദുല്ല ഹുസൈൻ സാഹിബ്, അബ്ദുൽ ഖാദർ മദനി പള്ളങ്ങോട്, ബി കെ ഷാ, ശ്രീമതി മുംതാസ് അബൂബക്കർ, ഷഹബാൻ എന്നിവർ ആശംസകൾ അറിയിച്ചു. എച്ച് എൻ സി പബ്ലിക് റിലേഷൻ ഓഫീസർ റാഫി പാറയിൽ സ്വാഗതവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേട്ടർ രാഹുൽ മോഹൻ നന്ദിയും പ്രകാശനം ചെയ്യ്തു . ഡോ. കെ.വി പാട്ടീൽ ,
സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
mynews
0