കാസര്‍കോട്: 3156 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി 47കാരന്‍ അറസ്റ്റില്‍. നായന്മാര്‍മൂല പെരുമ്പള റോഡിലെ മുഹമ്മദ് അസ്ലമാണ് അറസ്റ്റിലായത്. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍വെച്ചാണ് പുകയില ഉല്‍പന്നങ്ങളുമായി അസ്ലമിനെ കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ടി. അനില്‍, സി.പി.ഒമാരായ സി.വി. വേണുഗോപാല്‍, സുരേഷ്, വന്ദന എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
കാസർകോട് മാർക്കറ്റ് റോഡിൽ പുകയില ഉല്‍പന്നങ്ങൾ പിടികൂടി
mynews
0