ചട്ടഞ്ചാൽ: വിജ്ഞാനത്തിന്റേയും, സംസ്കാരത്തിന്റേയും പ്രകാശം പരത്തി നൂറ്റി നാലാം വർഷത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന തെക്കിൽ പ്പറമ്പ ഗവ: യു പി സ്കൂളിലെ ഈ വർഷത്തെ ( 2023 ) വാർഷികാഘോഷവും, ഉദുമ എം.എൽ.എയുടെ നിർദ്ദേശപ്രകാരം സർക്കാർ പ്ളാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നാളെ മാർച്ച് 11 ന് ശനിയാഴ് അതിവിപുലമായി നടത്തപ്പെടുകയാണ്. രാവിലെ 9 മണി മുതൽ പ്രീ പ്രൈമറിമുതൽക്കുള്ള കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കും. 10 മണിക്ക് നടക്കുന്ന ശിലാ സ്ഥാപന ചടങ്ങിൽ ഉദുമ എം.എൽ.എ,സി. എച്ഛ് കുത്തമ്പു കെട്ടിട ശിലാസ്ഥാപനം നടത്തുന്നതോടൊപ്പം സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്യുന്നതുമാണ്. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചാ: വൈസ് പ്രസി: ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരിക്കും. ഒട്ടേറെ ജനപ്രതിനിധിക ളും, വിദ്യാഭ്യാസ ഓഫീസർമാരും ചടങ്ങിൽ ആശംസകൾ അറിയിക്കും. വൈകു: 5 മണി മുതൽ പൂർവ്വ വിദ്യാർത്ഥി കലാ മേള നടക്കും. തുടർന്ന് സംഘാടക സമിതി ചെയർമാൻ അസീസ് ട്രെന്റിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന യോഗത്തിൽ പഞ്ചായത്ത് പ്രസി.സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രശസ്ത സിനിമാ താരം ചിത്രാ നായർ വിശിഷ്ടാതിഥിയായെത്തും. രാത്രി 7.30 മുതൽ കേരളത്തിനകത്തും പുറത്തും പ്രശസ്തിയാർജ്ജിച്ച ഒട്ടേറെ ഗായകർ അണിനിരക്കുന്ന മെഗാ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
തെക്കിൽ പറമ്പ യുപി സ്കൂൾ കെട്ടിട ശിലാസ്ഥാപനവും വാർഷികാഘോഷ പരിപാടിയും അതിവിപുലമായി നടത്തും
mynews
0