മേൽപറമ്പ്:ചെമ്പരിക്കയിൽ കടലിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി.
ചെമ്പരിക്ക വലിയ പള്ളിക്കടുത്ത് കടലിൽ കുളിക്കാനിറങ്ങിയ
മധ്യപ്രദേശ് സ്വദേശിയായ അജയ് (26) യെയാണ് തിരയിൽപെട്ട് കാണാതായത്.
ഇന്ന് വൈകിട്ട് ആണ് സംഭവം. അജയ് ഉൾപ്പെടെ അഞ്ചു പേർ കടലിൽ കുളിക്കാനിറങ്ങിയ തായിരുന്നു. ഇതിനിടെയാണ് തിരയിൽപെട്ട് കാണാതായത്.