കാസർകോട് : ഒരു വർഷം മുമ്പ് യുവകരാറുകാരൻ ചെർക്കള ബേർക്കയിലെ പെർളം അഷ്റഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേരേ വിദ്യാനഗർ സി.ഐ പി.പ്രമോദ് അറസ്റ്റു ചെയ്തു.
ചെർക്കള ബേർക്കയിലെ പുനത്തിൽ അഷറഫ്, അൻവർ പള്ളത്തടുക്കം ,കെ.കെചേരൂരിലെ താമസക്കാരൻ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
മൂവരും കൃത്യത്തിൽ നേരിട്ടു പങ്കെടുത്തതാണെന്ന് പോലീസ് പറഞ്ഞു. കൊട്ടേഷൻ സംഘത്തിലെ ഇനി മൂന്നു പേരേ കിട്ടാനുണ്ട്.
ചെർക്കള ബേർക്കയിലെ ബാബ് ബഷീർ എന്ന പാറ ബഷീർ പറഞ്ഞത് അനുസരിച്ച് 250000 രൂപയ്ക്ക് കൊട്ടേഷൻ ഏറ്റെടുത്ത പ്രതികൾ ആക്രമണം നടത്തി എന്നാണ് പരാതി,