മംഗളൂരു: ഉള്ളാള്‍ കോട്ടേക്കാറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനം കവര്‍ന്ന കേസില്‍ പ്രതിയായ മാങ്ങാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട് സ്വദേശി അഹമ്മദ് റംസാനെ(26)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റംസാന്‍ കവര്‍ന്ന പിക്കപ്പ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി മൂന്നിന് കോട്ടേക്കാറിലെ സൗത്ത് ഇന്ത്യ ടൈമര്‍ ഡിപ്പോയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് മോഷണം പോയിരുന്നു. വാഹന ഉടമ മുഹമ്മദ് ഷെരീഫ് ഉള്ളാള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ആരംഭിച്ച പോലീസ് അന്തര്‍സംസ്ഥാന വാഹന മോഷ്ടാവായ റംസാനെ പിടികൂടുകയായിരുന്നു.
ഹൊസദുര്‍ഗ്, കാസര്‍കോട്, കുമ്പള, ബേഡകം, ബേക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ റംസാനെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപ് ജി.എസ്, എസ്.ഐ കൃഷ്ണ കെ.എച്ച്, സന്തോഷ്, എഎസ്ഐ ശേഖര്‍ ഗട്ടി, റിജു, എച്ച്സിമാരായ രഞ്ജിത്, പ്രവീണ്‍ ഷെട്ടി, പിസിമാരായ അശോക്, വാസുദേവ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.