എരിയാൽ: എരിയാല്‍ സ്വദേശി ട്രെയിൻ തട്ടി മരിച്ചു. എരിയാല്‍ സ്വദേശിയും മൊഗ്രാല്‍ ലീഗ് ഓഫീസിന് സമീപം മീത്തലെ വളപ്പില്‍ താമസക്കാരനുമായ യു.കെ. അബ്ദുല്‍ റഹ്‌മാന്‍ (65) ആണ് മരിച്ചത്
ഇന്ന് രാവിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഭാര്യ: റുഖിയ. മക്കള്‍: ഇബ്രാഹിം, സഫിയ, സൈനബി, മറിയംബി, സഫറു.