ബന്തടുക്ക: വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കുറ്റിക്കോലിലെ കെ. ഉമേശ് കുമാറിനെയാണ് ബേഡകം പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പ്രതിയെ റിമാന്‍ഡ് ചെയ്തു. ബന്തടുക്ക ഗവ. ഹയര്‍ ഹയർസെക്കൻ്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മലാംകുണ്ട് ഇല്ലത്തിങ്കാലിലെ വി. സുരണ്യയാണ് മരിച്ചത്. മാര്‍ച്ച് 20- ന് വൈകീട്ട് നാലോടെ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹംകണ്ടത്.