യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും രണ്ട്‌ ബന്ധുക്കള്‍ക്കുമെതിരെ കേസ്

പയുന്നൂര്‍: വിവാഹ ശേഷം ഭര്‍തൃഗൃഹത്തില്‍ വെച്ച്‌ കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെടുകയും സൌന്ദര്യം പോരെന്ന്‌ പ
റഞ്ഞ്‌ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും
മര്‍ദ്ദിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍
ത്താവിനും രണ്ട്‌ ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡ
ന നിരോധന നിയമപ്രകാരം പയുന്നൂര്‍ പോലീസ്‌ കേസെടു
ത്തു.

രാമന്തളി വടക്കുമ്പാട്‌ സ്വദേശിനിയായ 25 കാരിയുടെ പരാതിയിലാണ്‌ ഭര്‍ത്താവ്‌ പയുന്നൂര്‍പെരുമ്പയിലെ അബ്ദുള്‍ ബാ
സിത്‌, മാതാവ്‌, സഹോദരി എന്നിവര്‍ക്കെതിരെ പോലീസ്‌
കേസെടുത്തത്‌.

2015 ജനുവരി 15ന്‌ മതാചാരപ്രകാരം വിവാഹിതരായശേ
ഷം 2017 മുതല്‍ ഭര്‍ത്താവ്‌ കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെ
ട്ടും സൌന്ദര്യം പോരായെന്നും നിന്നെ എനിക്ക്‌ വേണ്ടെന്നും
പറഞ്ഞ്‌ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും
ഇക്കഴിഞ്ഞ എപ്രില്‍ ഒന്നാം തീയതി ഭര്‍തൃഗൃഹത്തില്‍ വെ
ച്ച്‌ കട്ടിലില്‍ നിന്ന്‌ തള്ളിയിടുകയും തല വാതിലിന്‌ ഇടിച്ച്‌
പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്റെ മാതാവും സഹോദരിയും മാനസികവും ശാരീ
രികവുമായ പീഡനത്തിന്‌ കൂട്ടുനില്‍ക്കുന്നതായും പരാതിയില്‍
പറയുന്നു. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.
Previous Post Next Post
Kasaragod Today
Kasaragod Today