ചൗക്കി: പ്ലസ്ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ചൗക്കി കെ.കെ. പുറം ബദ്‌രിയ മന്‍സിലില്‍ ബഷീറിന്റെയും ഷംഷാദിന്റെയും മകന്‍ ആദില്‍ (18) ആണ് മരിച്ചത്. കുമ്പള അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ഫസ്റ്റ് ന്യൂറോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ട് മരണം സംഭവിച്ചത്. മയ്യത്ത് ചൗക്കി കടപ്പുറം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും
ചൗക്കി സ്വദേശി യായ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
mynews
0