തേങ്ങ പറിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി തെങ്ങില്‍ നിന്ന് വീണ തൊഴിലാളി മരിച്ചു

ബന്തിയോട്: തേങ്ങ പറിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് തെങ്ങില്‍ നിന്ന് വീണ തൊഴിലാളി ആസ്പത്രിയില്‍ മരിച്ചു. കര്‍ണാടക മന്‍ച്ചി സ്വദേശിയും മുട്ടം ഗേറ്റിന് സമീപത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഹമീദ് (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇച്ചിലങ്കോട്ട് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെയാണ് ഹൃദയഘാതം അനുഭവപ്പെട്ട് തെങ്ങില്‍ നിന്ന് വീണത്. ഉടനെ ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പ്പ സമയത്തിനുള്ളില്‍ മരണം സംഭവിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഹുനൈഷി, ഉമീറ, ഹുബൈദ്, ഹുസൈഫ് ഹുദ, ആസ്മി. മരുമകന്‍: ഹനീഫ.
Previous Post Next Post
Kasaragod Today
Kasaragod Today