അബുദാബി കാസ്രോട്ടാർ കൂട്ടായ്മ ഭാരവാഹികളെ തെരെഞ്ഞെടുത്തു

അബുദാബി കാസ്രോട്ടാർ കൂട്ടായിമയെ ഇനി ഇവർ നയിക്കും.


അബൂദാബി: സ്വദേശത്തും വിദേശത്തും മാതൃകാപരമായ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും, രക്തദാന, കലാ കായിക മേഖലയിലും കഴിഞ്ഞ എട്ട് വർഷങ്ങളായി ശ്രദ്ധയാകർഷിച്ച് പ്രശംസപിടിച്ച്പറ്റിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായിമയായ അബുദാബി കാസ്രോട്ടാർ കൂട്ടായിമക്ക് 2023-2024 വർഷത്തേക്കുള്ള പുതിയ ബോർഡ് ഡയറക്ടറേറ്റ് അംഗങ്ങളെ തെരെഞ്ഞെടുത്തു,
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ
ബോർഡ് ഡയറക്ക്റ്ററേറ്റ് ചെയർമാനായി ഡോ: അബൂബക്കർ കുറ്റിക്കോൽ, വൈസ് ചെയർമാൻ:ലത്തീഫ് സി.എ, ഹസീബ് അതിഞ്ഞാൽ, അബ്ദുൾ ഖാദർ ബേക്കലിനെയും, ബോർഡ് ഡയറക്ടർമാർ ആയി അഷ്‌റഫ് കൊത്തിക്കാൽ ,അഹമ്മദ് ആസിഫ് മേൽപറമ്പ്,ഇർഷാദ് മുഹമ്മദ്, ഇഖ്ബാൽ പള്ളം ,ഇല്യാസ് കാഞ്ഞങ്ങാട്, മുഹ്സിൻ ബിൻ മുഹമ്മദ്, റാഫി അറഫ ,ഷെരീഫ് കോളിയാട് ,മുഹമ്മദ് പടന്ന ,സമദ് കുറ്റിക്കോൽ ഷഹീർ ഫനാർ എന്നിവരെയും,പ്രസിഡന്റായി മുഹമ്മദ് ആലംപാടി ,സെക്രട്ടറി-ഷഫീഖ് കൊവ്വൽ ,ട്രഷറർ- സൈനു ബേവിഞ്ഞ, ഓർഗനൈസിംഗ് സെക്രട്ടറി ഗരീബ് നവാസ് , 
വൈസ്: പ്രസിഡന്റ്മാരായി തസ്ലി ആരിക്കാടി ,സാബിർ ജർമ്മൻ,നൗഷാദ് ബന്ദിയോട്‌ മഹ്‌റൂഫ് എം.ഡി
ജോ: സെക്രട്ടറിമാരായി കയ്യൂ കാസർഗോഡ് , ചെപ്പു ശരീഫ് , റാഷി ബെവിഞ്ച, സമീർ താജ് എന്നിവരെയും യോഗത്തിൽ തെരെഞ്ഞെടുത്തു,

ഇഖ്‌ബാൽ പള്ളം റിട്ടേർണിംഗ് ഓഫീസർമാരായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ച യോഗത്തിന് ഖാദർ ബേക്കൽ ആശംസ അർപ്പിക്കുകയും സൈനു ബെവിഞ്ച നന്ദി അറിയിക്കുകയും ചെയ്തു.
Previous Post Next Post
Kasaragod Today
Kasaragod Today