കാസര്‍ഗോഡ് വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി; പ്രതി കൈഞരമ്ബ് മുറിച്ച്‌ ആശുപത്രിയില്‍

കാസര്‍ഗോഡ്: എക്‌സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ വന്‍ സ്‌ഫോടകവസ്തുശേഖരം പിടികൂടി. 2800 ജലാറ്റിന്‍ സ്റ്റിക്കുകളും 6000 ഡിറ്റനേറ്ററുകളും അടങ്ങിയ ശേഖരമാണ് പിടികൂടിയത്.

കാറില്‍ കൊണ്ടുപോയ സ്‌ഫോടകവസ്തുക്കളാണ് പിടികൂടിയത്. സംഭവത്തില്‍ മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മുസ്തഫയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് കൈമാറാന്‍ കര്‍ണാടകയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്‌ഫോടകവസ്തുക്കളാണ് പിടികൂടിയതെന്നാണ് നിഗമനം.

അതേസമയം കസ്റ്റഡിയില്‍ എടുക്കുംമുമ്ബ് പ്രതി കെഞരമ്ബ് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശുചിമുറിയില്‍ കയറി വാതിലടച്ച ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

പ്രതിയെ എക്‌സൈസ് സംഘം പോലീസിന് കൈമാറി.
Previous Post Next Post
Kasaragod Today
Kasaragod Today