പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർന്നത് 20 പവൻ, 24 മണിക്കൂറിനുള്ളിൽ ഉപ്പള സ്വദേശി ഉൾപ്പെടെ 2 പേരെ പിടികൂടി പോലീസ്

ഇരിക്കൂര്‍: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 20 പവന്റെ ആഭരണങ്ങളും 22000 രൂപയും കവര്‍ന്ന മോഷ്ടാക്കളെ 24 മണിക്കുറിനുള്ളില്‍ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവും ഇരുപതോളം കേസിലെ പ്രതിയുമായ കൊല്ലം ഏഴുകോണ്‍ സ്വദേശി അഭിവിഹാറില്‍ അഭിരാജ് (31), കാസര്‍കോട് ഉപ്പള മുസോടി ശാരദാ നഗറിലെ കിരണ്‍ (29) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി.സജേഷ് വാഴവളപ്പിലിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലര്‍ച്ചെ ധര്‍മ്മശാലയില്‍ വച്ച് പിടികൂടിയത്. ഇരിക്കൂര്‍ പടിയൂരിലെ ചടച്ചി കുണ്ടത്തെ ബെന്നി ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.ഇന്നലെ രാവിലെ ഏഴോടെ കല്ലുവയല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ കുര്‍ബാനക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. കുര്‍ബാന കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാര കുത്തി തുറന്ന് മോഷ്ടാക്കള്‍ ആഭരണങ്ങളും പണവും കവര്‍ന്നതായി മനസിലായത്. വീട്ടില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കടത്തികൊണ്ടു പോയിരുന്നുപിറക് വശത്തെവര്‍ക്ക് ഏരിയയുടെ ഗ്രീല്‍സും തകര്‍ത്ത നിലയിലായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധിച്ചു. കേസെടുത്ത പോലിസ് മോഷ്ടാക്കള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പറശിനിക്കടവ് ധര്‍മ്മശാലയില്‍ വച്ച് സംശയാസ്പദമായി ഇരുവരേയും കണ്ടെത്തുകയായിരുന്നു. ജയില്‍ ശിക്ഷക്കിടെ പുറത്തിറങ്ങിയ ഇരുവരും രണ്ട് ദിവസമായി പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ താമസിച്ചു വരികയായിരുന്നുഇവിടെ നിന്നും സ്‌കൂട്ടിയില്‍ കറങ്ങിയാണ് കവര്‍ച്ച നടത്താനുള്ള വീടുകള്‍ കണ്ടെത്താറുള്ളതെന്നും പോലിസ് പറഞ്ഞു. സ്‌കൂട്ടി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന് വ്യാജ നമ്പര്‍ പതിച്ച നിലയിലാണ് ഇതും മോഷ്ടിച്ചതാണോ എന്ന നിഗമനത്തില്‍ പോലിസ്. സംഘത്തില്‍ ഇരിക്കൂര്‍ എസ്.ഐ.കെ.ദിനേശന്‍, എ.എസ്.ഐ.ഏ.ജി.അബ്ദുള്‍റൗഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ജയദേവന്‍ എന്നിവരുമുണ്ടായിരുന്നു
Previous Post Next Post
Kasaragod Today
Kasaragod Today