കണ്ണൂർ: ആസ്റ്റർ മിംസ് കണ്ണൂർ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2 ദിവസത്തെ എമർജൻസി മെഡിസിൻ കോൺ ക്ലേവ് സമാപിച്ചു. ഷോക്ക്, സ്ട്രോക്ക് എന്നിവ ഉൾപ്പെടെ അടിയന്തര ചികിത്സ ആവശ്യമായി വരുന്ന വിവിധ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന എമർജൻസി മെഡിസിൻ ചികിത്സാരംഗത്തെ അതി നൂതനമായ ചികിത്സാരീതികൾ കോൺ ക്ലൈവിൽ വിശദമായ പഠനങ്ങൾക്ക് വിധേയമാക്കി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എമർജൻസി മെഡിസിൻ രംഗത്തെ പ്രഗത്ഭരായ ഡോക്ടർമാർ ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു. നൂറിൽ അധികം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടർ സൂരജ് കെ എം (സിഎംഎസ് ആസ്റ്റർ മിംസ് കണ്ണൂർ) അധ്യക്ഷത വഹിച്ചു. ഡോക്ടർ ജിനേഷ് വി സ്വാഗതം പറഞ്ഞു. ഡോക്ടർ വേണുഗോപാലൻ പി പി, ഡോക്ടർ സുപ്രിയ രഞ്ജിത്ത്, ഡോക്ടർ മുരളി ഗോപാൽ, ഡോക്ടർ പ്രസാദ് സുരേന്ദ്രൻ, ഡോക്ടർ ശ്രീനിവാസ്, ശ്രീമതി ഷീബ സോമൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡോക്ടർ സുബൂലു സലാം നന്ദി പ്രകാശിപ്പിച്ചു.
ആസ്റ്റർ മിംസ് എമർജൻസി കോൺ ക്ലൈവ് സമാപിച്ചു
mynews
0