പൊതുമരാമത്ത് മന്ത്രി വാക്ക് പാലിക്കണം,കരാറുക്കാരുടെ കളക്ട്രേറ്റ് ധർണ്ണ തിങ്കളാഴ്ച

കാസർക്കോട്:-2022 ഒക്ടോബർ 7ന് കരാറുക്കാരുടെ പ്രധിനിധികളുമായി തിരുവനന്ദപുരത്ത് വെച്ച് നടന്ന ചർച്ചയിൽ കരാറുക്കാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിച്ച് തരാമെന്ന് ഉറപ്പ് നൽകിയിട്ടും ഇത് വരെയും നടപ്പിലാക്കാത്തതിൽ പ്രധിഷേധിച്ച് കൊണ്ട് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആൾകേരള ഗവ:കോൺട്രാക്ടേഴ്സ് അസോസിയേഷ ൻ(AKGCA)മേയ് 16നും മേയ് 17 നുമായി ധർണ്ണ നടത്തുകയാണ്,അതിൻ്റെ ഭാഗമായി,AKGCA കാസർക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്15 തിങ്കളാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റ് ധർണ്ണ നടത്തുവാൻ ജില്ലാ എക്സിക്യുടിവ് യോഗം തീരുമാനിച്ചു.പൊതുമരാമത്ത് മന്തിയുടെ സാന്നിദ്യത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾപരിഹരിക്കാൻ പൊതുമരാത്ത് വകുപ്പ് ഉദ്യഗഥരുടെ ഭാഗത്ത് നിന്നും ഒരു പരിശ്രമവും ഉണ്ടാകുന്നില്ലെന്ന് യോഗം കുറ്റ പ്പെടുത്തി ,മന്ത്രിയുടെ സാന്നിദ്യത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുക,റേറ്റ് റിവിഷൻ നടപ്പിലാക്കുക,അടഞ്ഞുകിടക്കുന്ന ക്വാറികൾ തുറന്ന് പ്രവൃത്തിക്കുക,ക്വാറി ക്രഷർ ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കാൻ ജില്ലാകളകടർ അധ്യക്ഷനായ സമിതി രൂപികരിക്കുക,ലൈസൻസ് കാലാവധി 5 കൊല്ലമാക്കുക,ലൈസൻസ് പുതുക്കുന്നതിന് ബാങ്ക് ഗാരൻറി,കാപ്പബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചണ്് ധർണ്ണനടത്തുന്നത് ധർണ്ണ AKGCA സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീകൺടൻനായർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന എക്സിക്യൂടിവ് അംഗം ഹനീഫ് പൈവളിക അദ്ധ്യക്ഷത വഹിക്കും,|മുഴുവൻ കരാറുകാരും രാവിലെ 10 മണിക്ക് തന്നെ BC റോഡ് സ്റേററ്റ് ബാങ്കിന് സമീപം എത്തിചേർണമെന്ന് അഭ്യർഥിക്കുന്നു
Previous Post Next Post
Kasaragod Today
Kasaragod Today