കാസർകോട്: പുതിയ കാസർകോട് ജില്ലാ കലക്ടറായി
ഇന്‍പശേഖര്‍.കെ ഐ.എ.എസിനെ നിയമിച്ചു. തമിഴ്‌നാട് നീലഗിരി സ്വദേശിയാണ്. കോഴിക്കോട്, ഫോര്‍ട്ട്കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സബ് കളക്ടര്‍ ആയിരുന്നു. 2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അഗ്രികള്‍ച്ചര്‍ ഇക്കണോമിക്‌സ് എം.എസ്.സി. ബിരുദധാരികൂടിയായ ഇദ്ദേഹം. നിലവില്‍ രജിസ്‌ട്രേഷന്‍ ഐ.ജി ആണ് ഇന്‍പശേഖര്‍. നിലവിലെ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കേരള വാട്ടര്‍ അതോറിറ്റി എം.ഡി ആയി ചുമതലയേല്‍ക്കും.