ഓർഫനേജുകളിലെ ക്ലേശങ്ങൾ പരിഹരിക്കാൻ ഇടപെടും: മന്ത്രിദേവർകോവിൽ

ആലംപാടി:കേരളത്തിലെ ഓർഫനേജുകൾ അനുഭവിക്കുന്ന ക്ലേശങ്ങളും സർക്കാർ നടപ്പിലാക്കിയ ഗ്രാൻറ് നിർത്തലാക്കിയതടക്കമുള്ള പ്രയാസങ്ങളും സാർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ പറഞ്ഞു
നിലവിൽ ഓർഫനേജുകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ 
ഓർഫനേജ് അസോസിയേഷൻ ജില്ലാപ്രസിഡന്റും നൂറുൽഇസ്ലാം യതീംഖാന പ്രസിഡന്റുമായ എൻഎ അബൂബക്കർഹാജി
ബോധ്യപ്പെടുത്തിയതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന അമ്പത്തിഅഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ഖവാലി മത്സരവും 
എംകെ അബ്ദുറഹ്മാൻ ഹാജി മെമ്മോറിയൽ ഹെൽത്ത് സെന്റർ
സമർപ്പണവും നടത്തി സംസാരിക്കുകയായിരുന്നു
അദ്ദേഹം
എൻഎ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു
എം ഹമീദ് മിഹ്റാജ്,
കെസി അബ്ദുൽ റഹ്മാൻ,അസീസ് കടപ്പുറം,സാദിഖ് മുബാറക്,ഗോവ അബ്ദുല്ല ഹാജി സംബന്ധിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today