കാസർകോട് : പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ കിന്നിങ്കാർ ബേളേരി സ്വദേശിനിപ്രണമികയെ(16) ആണ് തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.ബെള്ളൂർവാണിനഗർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കൊറഗപ്പ- പുഷ്പ ദമ്പതികളുടെ മകളാണ് പ്രണാമിക.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച ശേഷം കുളിക്കാനായി പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് മാതാവ് വാതിൽ പലതവണ മുട്ടി. തുടർന്ന് തള്ളി തുറന്നു നോക്കിയപ്പോഴാണ് കയറിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ പരിസരവാസികളെ വിവരം അറിയിച്ചു കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാട്ടിലെത്തിച്ച് സംസ്കാരം നടത്തും. ജൂണിൽപ്ലസ്ടുക്ലാസിനായി പോകാനുള്ള ഒരുക്കത്തിലായിരുന്നു. സോഷ്യൽ മീഡിയയിൽ ഡാൻസും റീൽസുമായി സജീവമായിരുന്നു. മരണകാരണത്തെക്കുറിച്ച് മറ്റു സൂചന ഒന്നും ലഭിച്ചില്ലെന്ന് ആദൂർ പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിദ്യാർഥികളായ പ്രണീഷ്, മോനിഷ എന്നിവർസഹോദരങ്ങളാണ്.