മുള്ളേരിയ: ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.
സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന കര്‍ഷകന്‍ റോഡിലേക്ക് തെറിച്ചുവീണ് മരണപ്പെട്ടു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ വി. രാഘവന്‍ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 11 മണിയോടെയാണ് അപകടം.
രാഘവന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കുറ്റിക്കോലില്‍ നിന്ന് എരിഞ്ഞിപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു. എരിഞ്ഞിപ്പുഴയില്‍ എത്തിയപ്പോള്‍ ടയര്‍ പൊട്ടി സ്‌കൂട്ടര്‍ മറിയുകയാണുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ രാഘവനെ മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 6.30 മണിയോടെ മരണം സംഭവിച്ചു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗളൂരു വെന്‍ലോക് ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മൃതദഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.