ട്രെയിനിൽ നിന്നും വീണ് സ്ത്രീ മരണപ്പെട്ടു

കാസറഗോഡ് : ഇന്നലെ വൈകിട്ടാണ് പാളത്തിനടുത്തായി തസ്ലീമ(28) ഈ യുവതിയുടെ മൃതദേഹം കാണപ്പെട്ടത്,ബേക്കൽ പോലീസാണ് വിവരം കുടുംബത്തെ അറിയിക്കുന്നത്.
 മുമ്പ് കർണാടക ബിസി റോഡ് സ്വദേശിയായിരുന്നു യുവതിയും കുടുംബവും, ഏകദേശം 15 വർഷങ്ങൾക്ക് മുമ്പാണ് കാസറഗോടെത്തുന്നതും ഇവിടെ സ്ഥിര താമസമാക്കുന്നതും.
 കുറച്ച് വർഷങ്ങൾ എന്റെ നാട്ടിൽ പൊവ്വലിൽ താമസിച്ചു വന്നിരുന്നു,നിലവിൽ ചെർക്കള പൊടിപള്ളത്ത് വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്, പാചക തൊഴിലാളിയും സുഹൃത്തുമായ ഹമീദിന്റെ ഭാര്യ സഹോദരിയാണ് മരണപ്പെട്ട തസ്ലീമ .

 ഇന്നലെ അത്യാവശ്യ കാര്യത്തിന് വേണ്ടി കോഴിക്കോട് വരെ തസ്ലീമ പോയതായിരുന്നു, കാസർഗോഡേക്കുള്ള മടക്കയാത്രയിൽ പള്ളിക്കര സ്റ്റേഷനടുത്ത് വെച്ചാണ് വൈകിട്ട് സമയത്ത് അപകടമുണ്ടാകുന്നത്,വഴുതി വീണതാണോ അല്ലെങ്കിൽ ആത്മഹത്യയാണോ എന്നത് പോലീസ് പരിശോധിച്ച് വരികയാണ്.
 ട്രെയിനിന്റെ വാതിൽ പടിക്കടുത്ത് നിന്ന് തസ്ലീമ ഫോണിൽ സംസാരിക്കുന്നത് കണ്ടതായും പിന്നീട് തെറിച്ച് വീഴുന്ന രീതിയിൽ ഒച്ചയും അവരുടെ നിലവിളി ശബ്ദവും കേട്ടതായും പ്രസ്തുത ട്രെയിനിലെ ബോഗിക്കുള്ളിലെ യാത്രക്കാരായ ദൃക്സാക്ഷികൾ പറയുന്നു.
 ഇപ്പോഴും മരണകാരണം അവ്യക്തമായി തുടരുന്നുണ്ട്, ഒരു ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങളൊന്നും യുവതിക്ക് ഉണ്ടായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്, അങ്ങനെയൊരു സാധ്യതയെ തന്നെ കുടുംബം നിഷേധിക്കുന്നുണ്ട്.

 തസ്ലീമക്ക് 11 വയസ്സായ ഒരു ഏക മകളാണ്, ഭർത്താവ് ഏണിയാടി സ്വദേശിയാണ്,
 മൃതദേഹം കാസർഗോഡ് മോർച്ചറിയിലാണുള്ളത്,പോസ്റ്റ്‌മാർട്ട നടപടികൾ നടന്നുവരുന്നുണ്ട്,മരണത്തിലെ ദുരൂഹത നീക്കം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today