പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിൽ
mynews0
ആദൂർ.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിൽ. ആദൂർ പൊഴകുടലിലെ പലചരക്ക് വ്യാപാരി വസന്തകുമാർ കെ.റായിയെ (53) യാണ്
ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.മൂന്ന് ദിവസം മുമ്പ്
കടയിലെത്തിയ 13 കാരനെ ഇയാൾപ്രലോഭിപ്പിച്ച് കടയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് വ്യാപാരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു