കാസര്‍കോട്: അനധികൃത പൂഴിക്കടത്ത് പിടികൂടാനായി കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരനും സംഘവും നടത്തിയ പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ പുലിക്കുന്നില്‍ നടത്തിയ പരിശോധനയിലാണ് 12 ഗ്രാം എം.ഡി.എം.എ. യുമായി മൂന്ന് യുവാക്കള്‍ പിടിയിലായത്. ചേരങ്കൈ കടപ്പുറം ആയിഷാ മന്‍സിലില്‍ മുഹമ്മദ് സുഹൈല്‍ (30), മുള്ളേരിയ പള്ളപ്പാടി ബൈത്തടുക്ക ഹൗസിലെ ഉമറുല്‍ ഫാറൂഖ് (31), കല്ലക്കട്ട ബള്ളൂരടുക്ക ഹൗസിലെ അബ്ദുല്‍ മുനവ്വിര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ഹ്യുണ്ടായി കാര്‍ കസ്റ്റഡിയിലെടുത്തു. അനധികൃത മണല്‍ കടത്ത് പിടിക്കുന്നതിനായി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍, എസ്.ഐ ചന്ദ്രന്‍ തുടങ്ങിയവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സംശയസാഹചര്യത്തില്‍ കാറില്‍ കറങ്ങുകയായിരുന്ന സംഘത്തെ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയിലായി
mynews
0