കാസര്‍കോട് നഗരത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് നേരെ തെരുവുനായയുടെ ആക്രമണം. കാസര്‍കോട് പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഡിണ്ടിക്കല്‍ സ്വദേശി ഗണേശനാണ് നായയുടെ കടിയേറ്റത്. തിരക്കേറിയ നഗരത്തിലെ ഫുട്പാത്തിലൂടെ നടന്ന പോകുന്നതിനിടെയാണ് ഗണേശനെ നായ കടിച്ചത്. കാലിന് കടിയേറ്റ ഗണേശനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
കാസർകോട് നഗരത്തിൽ കാൽനടയാത്രക്കാരനെ തെരുവുനായ ആക്രമിച്ചു
mynews
0