നെല്ലിക്കട്ടയിലെ കൊപ്ര ഗോഡൗൺ കത്തിനശിച്ചു

കാസര്‍കോട് നെല്ലിക്കട്ടയില്‍ കൊപ്ര/എണ്ണ സംഭരണ, സംസ്‌കരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. പ്രദേശവാസിയായ അബ്ദുള്‍ റഷീദിന്റെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന ഗോഡൗണിനാണ് വ്യാഴാഴ്ച്ച രാത്രി 10.40-ഓടെ തീപ്പിടിച്ചത്. ഗോഡൗണും അകത്തുണ്ടായിരുന്ന 70 ടണ്ണോളം കൊപ്രയും മൊത്തമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയങ്ങളില്‍ നിന്നായെത്തിയ 6 യൂണിറ്റ് സേനാംഗങ്ങള്‍ 12 മണിക്കൂറോളം പരിശ്രമിച്ചാണ് തീയ്യണച്ചത്.
Previous Post Next Post
Kasaragod Today
Kasaragod Today