കാസര്‍കോട്: കാറില്‍ കടത്തി കൊണ്ട് വന്ന 2.050 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കടന്നപ്പള്ളി തെന്നത്തെ കെ. ഷമ്മാസ് (26), തിമിരി ഉറുപ്പന്‍ കാട്ടിലെ അബ്രഹാം തോമസ് എന്ന ജിത്തു (23) എന്നിവരെയാണ് എക്‌സൈസ് സി.ഐ ജി. ശങ്കറും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പതിന്നൊന്നരയോടെ കറന്തക്കാട്ട് വെച്ചാണ് കഞ്ചാവ് കടത്ത് പിടിച്ചത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ആള്‍ട്ടോ കാര്‍ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജെയിംസ് എബ്രഹാം കുറിയോ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ. സാജന്‍, കെ.ആര്‍ പ്രജിത്, കെ. സതീശന്‍, എ.കെ നസറുദ്ദീന്‍, ഡ്രൈവര്‍ പി.എ ക്രിസ്റ്റീന്‍, കെമു ടീമിലെ പ്രിവന്റീവ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, സിവില്‍ ഓഫീസര്‍ വിനോദ്, ഡ്രൈവര്‍ മൈക്കിള്‍ ജോസ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
കഞ്ചാവുമായി 2 യുവാക്കൾ കാസർകോട് പിടിയിൽ, കാർ കസ്റ്റഡിയിൽ
mynews
0