സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം : മഞ്ചേശ്വരം കോയിപ്പാടി കൊട്ടേക്കറില്‍ 8.64 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു.കെഎല്‍ 14എഎ2150 നമ്പര്‍ സ്‌കൂട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. കോയിപ്പാടി കൊട്ടേക്കര്‍ സ്വദേശി ചേതന്‍ ഷെട്ടി (39) എന്നയാളെ കുമ്പള റേഞ്ചിലെ പ്രിവന്റ്റീവ് ഓഫിസര്‍ എം രാജീവനും പാര്‍ട്ടിയും അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസെടുത്തു. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രമേശന്‍. ആര്‍,സിജു. കെ , അഖിലേഷ്എം. എം എന്നിവരുമുണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today