മംഗളൂരുവില്‍ ബീച്ചിലെത്തിയ കാസര്‍കോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേര സദാചാര ആക്രമണം

മംഗളൂരു: മംഗളൂരു ഉള്ളാല്‍ സോമേശ്വര്‍ ബീച്ചിലെത്തിയ കാസര്‍കോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി 7.30ഓടെയാണ് ബീച്ചിലെത്തിയ വിദ്യാര്‍ത്ഥികളെ മുപ്പതോളം പേര്‍ വരുന്ന സംഘം ആക്രമിച്ചത്. മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിന് ഇരയായത്.

മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ബീച്ചില്‍ എത്തിയത്. സന്ധ്യയ്ക്ക് ബീച്ചില്‍ കണ്ട ഇവരെ ഒരു സംഘം ചോദ്യം ചെയ്തു. വ്യത്യസ്ത മതത്തില്‍പെട്ടവരാണെന്ന് കണ്ടതോടെ ആണ്‍കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റൊരു മതത്തില്‍പെട്ട കുട്ടികളുമായി എന്തിന് ബീച്ചില്‍ പോയി എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ക്കു നേരെയും കയ്യേറ്റമുണ്ടായി.

മര്‍ദ്ദനം കണ്ട ബീച്ചിലുണ്ടായിരുന്ന മറ്റുള്ളവരാണ് ഉള്ളാല്‍ പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തിയാണ് വിദ്യാര്‍ത്ഥികളെ ദെര്‍ളക്കാട്ടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today