പ്രമുഖ മലയാള മാധ്യമത്തിന്റെ വ്യാജ പതിപ്പുണ്ടാക്കി പരസ്യം ചോദിച്ചു പണപ്പിരിവ്. കാസർകോട് സ്വദേശിക്കെതിരെ ക്രോമ അസോസിയേഷൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി


കാസർകോട് :
പ്രമുഖ മാധ്യമങ്ങളുടെ പേരിൽ അനധികൃതമായി പ്രവർത്തിക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്നു ന്യൂസ്‌ 18 എന്ന വ്യാജ ഓൺലൈൻ പോർട്ടലിനെതിരെ പരാതിയുമായി ക്രോമ അസോസിയേഷൻ രംഗത്ത്,
 കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇത്തരം രീതിയിൽ തട്ടിപ്പ് നടത്തുന്നത് എന്നാണ് ക്രോമ ആരോപിക്കുന്നത്.
 പ്രസ്തുത വ്യക്തിക്ക് എതിരെയും ഒപ്പം വ്യാജ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റിപ്പോർട്ടേഴ്സ് ആൻഡ് ഓൺലൈൻ മീഡിയ അസോസിയേഷൻ(ക്രോമ)കാസർഗോഡ് ജില്ലാ കമ്മിറ്റി കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസിന് പരാതി നൽകി . 

ക്രോമായുടെ ഇന്നലെ നടന്ന യോഗത്തിൽ ഇതിനെതിരെ പ്രമേയവും അവതരിപ്പിച്ചു,മാധ്യമ രംഗത്തെ സമഗ്രതയും ആധികാരികതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്നും,തെറ്റായ വിവരങ്ങളുടെ വ്യാപനത്തിനെതിരെ പോരാടുന്നതിലും പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിലും ദ്രുത നടപടി സ്വീകരിക്കണമെന്ന് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഹിം യുകെ പറഞ്ഞു.

കേരള റിപ്പോർട്ടർ & ഓൺലൈൻ മീഡിയ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി എന്ന നിലയിൽ, വ്യാജ വാർത്താ പ്ലാറ്റ്‌ഫോമുകളുടെ വ്യാപനം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല,വിശ്വസനീയമായ വാർത്താ സ്രോതസ്സുകളുടെ സൽപ്പേര് നശിപ്പിക്കുകയും ചെയ്യുന്നുവെന്നും,ഇതിനെതിരെ ഉടൻതന്നെ പരാതിയിന്മേൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ തെരുവത്ത് ആവശ്യപ്പെട്ടു.
പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് PALLAPADY ONINE, KL 14 ONLINE, KSD LIVE, HAQ NEWS, TRUE NEWS, ART LIVE, LIVE TODAY MALAYALAM, തുടങ്ങിയ മാധ്യമ സ്ഥാപനം പ്രതിനിധികൾ പങ്കെടുത്തു,ട്രഷറർ zain അടുക്ക നന്ദി അറിയിച്ചു.
സത്യസന്ധമായ വാർത്തകൾ തൽസമയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന എല്ലാ ഓൺലൈൻ മാധ്യമങ്ങൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Previous Post Next Post
Kasaragod Today
Kasaragod Today