മൊഗ്രാല്‍ പുത്തൂര്‍ ഉജറിക്കരയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നെല്ലിക്കുന്ന് സ്വദേശി രജീഷാണ് (29) മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയ രജീഷ് ആഴമേറിയ കുളത്തില്‍ കുറുകെ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സ്‌കൂബ ഡൈവിംഗ് ടീമിലെ ഫയര്‍ ഓഫീസര്‍ ഉമ്മറാണ് മുപ്പതടിയോളം താഴ്ച്ചയില്‍ നിന്നും രജീഷിന്റെ മൃതദേഹം പുറത്തെടുത്തത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
mynews
0