കാസറഗോഡ്. സ്കൂട്ടിയിൽ ലഹരി കടത്ത് എക്സൈസ് സംഘത്തെ കണ്ട് വാഹനവും ലഹരിമരുന്നും ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. വിദ്യാനഗറിൽ വാഹന പരിശോധനനടത്തുകയായിരുന്ന എക്സൈസ്സ് സ്പെഷ്യൽ സ്ക്വാഡ്
ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി ജി യും സംഘത്തെയും കണ്ട് കെ. എൽ. 14. വൈ. 3012 നമ്പർ സ്കൂട്ടി ഉപേക്ഷിച്ചാണ് ലഹരി കടത്ത് പ്രതി രക്ഷപ്പെട്ടത്.സ്കൂട്ടി പരിശോധിച്ച എക്സൈസ് സംഘം മാരക ലഹരിമരുന്നായ 2.2171 ഗ്രാം എംഡി എം എ യും
20 ഗ്രാം കഞ്ചാവും കണ്ടെത്തി .വാഹനം കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം പ്രതി
കാസറഗോഡ് അണങ്കൂർ സ്വദേശി ഹാസിഫിനെതിരെ ലഹരി കടത്തിന് കേസെടുത്തു.