ശക്തമായ മഴയിൽ ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ടുകൾ,ദേശീയപാത വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാസർകോട് ജില്ലാ കളക്ടർ

കാസർകോട് :ദേശീയപാത നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ പലയിടത്തും ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇവ പരിഹരിക്കുവാൻ അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാത വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കേണ്ടതാണെന്ന് കാസറഗോഡ്
ജില്ലാ കളക്ടർ
 കെ ഇമ്പശേഖർ അറിയിച്ചു,
 
തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലെർട്ട് നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള  മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തിര യാത്രകൾ അല്ലാത്തവയും ഒഴിവാക്കേണ്ടതാണ്.
Previous Post Next Post
Kasaragod Today
Kasaragod Today